പഴഞ്ചൊല്ലുകൾ ഇംഗ്ലീഷിലും മലയാളത്തിലും (Proverbs in English and Malayalam)

മലയാളം - ഇംഗ്ലീഷ് പഴഞ്ചൊല്ലുകൾ

മലയാളം പഴഞ്ചൊല്ല്
English Proverb
1.അടി കൊള്ളാത്ത കുട്ടിയും അടച്ചു വേവാത്ത കഷായവും ഗുണശൂന്യം
Spare the rod and spoil the child
2.അടി കൊള്ളാൻ ചെണ്ട, പണം വാങ്ങാന്‍ മാരാർ
One beats the bush and another catches the bird
3.അകത്തെ അഴക് മുഖത്തറിയാം
The face is the index of heart
4.അകത്ത് കത്തിയും പുറത്ത് പത്തിയും
God is his tongue and devil is his heart
5.അജ്ഞത അല്പജ്ഞാനത്തേക്കാൾ നല്ലത്
A good enemy is a better person than a false friend
6.അദൃഷ്ടശാലി മണ്ണു തൊട്ടാൽ അതും പൊന്ന്
All things go well with the lucky man
7.അതിഝടുതി കെടുതിയുണ്ടാക്കും
Haste is waste
8.അധികം പറയുന്നവൻ അസത്യം പറയും
Great talkers are great liars
9.അധികമായാൽ അമൃതും വിഷം
Too much of anything is good for nothing
10.അനുഭവം ഗുരു
Experience is the best teacher
11.അപശ്രുതി ആയിരം കാതം
Scandal has wings
12.അനച്ച വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും
He that has been bitten by serpent will be afraid of a rope
13.അണ്ണാൻ കുഞ്ഞിനും തന്നാലായത്
Something is better than nothing / Even a pin is good for something
14.അത്താഴമുണ്ടാൽ അരക്കാതം നടക്കാം, മുത്താഴമുണ്ടാൽ മുള്ളേലും കിടക്കാം
After dinner sit a while, after supper walk a while
15.അമ്മക്ക് പ്രാണവേദന, മകൾക്ക് വീണ വായന
Nero was fiddling while Rome was burning
16.അമ്മാവൻ വരുന്നത് വരെ വാവു നിൽക്കുകയില്ല
Time and tide waits for none
17.അരമന രഹസ്യം അങ്ങാടിയിൽ പരസ്യം
The day has eyes and night has ears / Walls have ears
18.അമ്പലം ചെറുത്, പ്രതിഷ്ഠ വലുത്
A great ceremony for a small saint
19.അറബി ഒട്ടകത്തിന് ഇടം കൊടുത്ത പോലെ
Give him an inch and he will take a yard
20.അലസന്റെ തലച്ചോറ് ചെകുത്താന്റെ പണിപ്പുര
An idle brain is a devil's workshop
21.അറിയില്ലെന്നത് അറിവിന്റെ തുടക്കം
Doubt is the beginning, not the end of wisdom
22.അറിവാണ് ശക്തി
Brain is better than brawn
23.അല്പകാല സന്താപം ദീർഘകാല സന്തോഷം
After a storm comes a calm
24.അഴകുള്ള ചക്കയിൽ ചുളയില്ല
Appearances are often defective
25.ആളേറിയാൽ പാമ്പു ചാവില്ല
Too many cooks spoil the broth
26.ആനക്കാര്യത്തിനിടയിലാ ചേനക്കാര്യം
Don't bring a knife to a gun fight
27.ആനയ്ക്ക് എതിരില്ല; ആശക്ക് അതിരില്ല
The more a man has, the more he desires to have
28.ആപത്തു വരുന്നത് ഒന്നായി, ഒഴിയുന്നത് ഓരോന്നായി
Misfortunes come by pound and go away by the ounce
29.ആപത്തിൽ സഹായിക്കുന്നവനാണ് ആത്മസുഹൃത്ത്
A friend in need is a friend indeed
30.ആട്ടക്കാരനെ എല്ലാവരും അറിയും, ആട്ടക്കാരനോ ആരേയുമറിയില്ല
More know Tom Fool, than Tom Fool knows
31.ആവും കാലം ചെയ്തത് ചാവും കാലം കാണാം
A good life keeps of wrinkles
32.ആവശ്യം സൃഷ്ടിയുടെ മാതാവ്
Necessity is the mother of invention
33.ആറ്റിൽ കളഞ്ഞാലും അളന്നു കളയണം
Measure is treasure
34.ആഴമറിഞ്ഞേ കാൽ വെക്കാവൂ
Think twice before you act
35.ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം
Faults are thick where love is thin
36.ഇരിക്കും മുമ്പ് കാൽ നീട്ടരുത്
Learn to walk before you run
37.ഉടഞ്ഞ ശംഖിൽ ഊത്ത് കേൾക്കുമോ?
A cracked bell never sounds well
38.ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം
The apparel oft proclaims the man
39.ഉരുളും കല്ലിൽ പുരളുമോ പായൽ?
A rolling stone gathers no moss
40.ഊർവ്വശീ ശാപം ഉപകാരം
Misfortunes are sometimes blessings in disguise
41.എളിയവനും വലിയവനെ സഹായിക്കാൻ സാധിക്കും
The least may help the greatest
42.എരിതീയിൽ എണ്ണ ഒഴിക്കുക
To add fuel to the fire
43.കടുക് ചോരുന്നത് കാണും, ആന ചോരുന്നത് കാണില്ല
Penny wise and pound foolish
44.കൂടെക്കിടക്കുന്നവനേ രാപ്പനിയറിയൂ
The wearer best knows where the shoe pinches
45.കൂനൻ കുലുങ്ങിയാൽ ഗോപുരം കുലുങ്ങുമോ?
A dwarf threatens Hercules
46.കയ്യൂക്കുള്ളവൻ കാര്യക്കാരൻ
Might is right
47.കയറ്റമുള്ളിടത്ത് ഇറക്കവുമുണ്ട്
Every rose has its thorns
48.കിട്ടിയാലൊരു തോക്ക്, പോയാലൊരു വാക്ക്
Loss nothing for asking
49.കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്
Every cook praises his own stew
50.ജ്ഞാനിക്ക് സുഖദുഃഖങ്ങൾ സമം
The wise regards neither pleasure nor pain
51.ഒന്നുമില്ലാത്തതിനേക്കാൾ ഏതാനും നല്ലത്
Something is better than nothing
52.ഒരു വെടിയ്ക്ക് രണ്ടു പക്ഷി
To kill two birds with one stone
53.ഒരുമ തന്നെ പെരുമ
Union is strength
54.ഐകമത്യം മഹാബലം
A chain is stronger than its weakest link
55.തെളിച്ച വഴിയേ പോയില്ലെങ്കിൽ പോകുന്ന വഴിയേ തെളിക്കണം
If you don't get the tasks you like, like the tasks you get
56.പൊന്നിൻകുടത്തിനെന്തിനു പൊട്ട്
Why paint the lily
57.മെല്ലെത്തിന്നാൽ മുള്ളും തിന്നാം
Slow and steady wins the race
58.വെട്ടാൻ വരുന്ന പോത്തിനോട് വേദമോതരുത്
There is no arguing with the barrel of a gun
59.ദാനം കിട്ടിയ കുതിരയുടെ പല്ലെണ്ണരുത്
Beggars can't be choosers
60.താൻപാതി ദൈവം പാതി
God helps them that help themselves
61.പോകേണ്ടതു പോയാൽ ബുദ്ധി വെക്കും
Everybody is wise after the event
62.വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
If there is a will, there is a way
63.ചേരയെത്തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തന്നെ ആദ്യം തിന്നണം
When in Rome, do as the Romans do
64.കൈ നനയാതെ മീൻ പിടിക്കുക
All cats love fish but hate to get their paws wet
65.പണപ്പെട്ടി തുറന്നിരുന്നാൽ പുണ്യാളനും കക്കും / ചക്കര തൊട്ടാൽ കൈ നക്കും
Opportunity makes thief
66.പയ്യെത്തിന്നാൽ പനയും തിന്നാം
Rome was not built in a day
67.പുത്തനച്ചി പുരപ്പുറം തൂക്കും
New broom sweeps well
68.പുറംമോടിയിൽ അല്ല കാര്യം
Don't judge a book by its cover
69.നയശാലിയായാൽ ജയശാലിയാകാം
Command yourself and you may command the world
70.നന്നായി തുടങ്ങിയാൽ പകുതി തീർന്നു
Well begun is half done
71.നന്നായി തുടങ്ങിയാൽ നന്നായി ഒടുങ്ങും
A good beginning makes a good ending
72.പരാജയം വിജയത്തിലേക്കുള്ള ആദ്യ ചുവടാണ്
Failure is the first step to the success
73.നിത്യാഭ്യാസി ആനയെ പൊക്കും
Practice makes perfect
74.നിറകുടം തുളുമ്പില്ല
A loaded wagon makes no noise / Empty vessel makes more sound
75.നാളെ നാളെ നീളെ നീളെ
What may be done at any time will be done at no time
76.പലതുള്ളി പെരുവെള്ളം
Many a little makes a mickle
77.മടിയൻ മല ചുമക്കും
The lazy servant to save one step, goes eight
78.മുഖം നന്നാവാത്തതിന് കണ്ണാടിയെ കുറ്റം പറയുക
A bad workman quarrels with his tools
79.മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്
In the land of the blind, the one-eyed man is king
80.മുങ്ങിച്ചാകാൻ പോകുന്നവന് കച്ചിത്തുരുമ്പ് പിടിവള്ളി
A drowning man will catch a straw
81.മദ്യം അകത്തായാൽ വിദ്യ പുറത്താകും
The wit is out when the wine is in
82.മുറിവൈദ്യൻ ആളെ കൊല്ലും
A little knowledge is a dangerous thing
83.മുള്ളിനെ മുള്ള് കൊണ്ടെടുക്കുക
Set a thief to catch a thief
84.മുറ്റത്തെ മുല്ലക്ക് മണമില്ല
A Prophet is not honoured in his own country
85.മധ്യമാർഗം സുരക്ഷിത മാർഗ്ഗം
The middle way is the safe way
86.മനുഷ്യൻ ആഗ്രഹിക്കുന്നു, ദൈവം തീരുമാനിക്കുന്നു
Man proposes, God disposes
87.മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട്
Where there is a will there is a way
88.മിന്നുന്നതെല്ലാം പൊന്നല്ല
All that glitters is not gold
89.മാലാഖമാർ ഭയക്കുന്നിടത്ത് ചെകുത്താൻമാർ ഇരച്ചു കയറും
Fools Rush in where Angels fear to tread
90.മലർന്നു തുപ്പിയാൽ മാറത്തു വീഴും
Spit not against heaven
91.വഷളനു വളരാൻ വളം വേണ്ട
Fools grow without watering
92.സകല തിന്മകളുടെയും ഉറവിടം ധനമാണ്
Money is the root of all evils
93.സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
Prevention is better than cure
94.ചീത്ത കൂട്ടുകെട്ടിനേക്കാൾ ഉത്തമം ഏകാന്തത
Better be alone than in a bad company
95.സ്വന്തം പല്ലിട കുറ്റി നാറ്റിക്കരുത്
Don't wash your dirty linen in public
96.സ്വരം നന്നാവുമ്പോൾ പാട്ടു നിർത്തുക
Leave off while the play is good
97.ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
The best mirror is an old friend
98.ശത്രുവിന്റെ ശത്രു മിത്രം
The enemy of my enemy is my friend
99.ചത്ത കുഞ്ഞിന്റെ ജാതകം നോക്കേണ്ടതുണ്ടോ?
Don't cry over spilt milk
100.ശവത്തിൽ കുത്തുക
To add insult to injury
101.വിദ്യാധനം സർവ്വധനാൽ പ്രധാനം
Wisdom is better than riches
102.വിതച്ചത് കൊയ്യും
As you sow, so you reap
103.വിത്തുഗുണം പത്തു ഗുണം
Like father like son
104.വിശപ്പ് സുഹൃത്തിനെ തിരിച്ചറിയുന്നില്ല
Hunger knows no friend
105.വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്
Fruit of the forbidden tree given mortal taste
106.ചില്ലുമമേടയിൽ ഇരുന്ന് കല്ലെറിയരുത്
Those living in glass houses shouldn't throw stones
107.വാക്കുകൾ കൊണ്ട് വയർ നിറയില്ല
Words do not fill the belly
108.വാക്കിന് വാളിനേക്കാൾ മൂർച്ചയുണ്ട്
An acute word cuts deeper than a sharp weapon
109.വാക്കേല്പിക്കുന്ന മുറിവ് വാളേൽപ്പിക്കുന്ന മുറിവിനേക്കാൾ മാരകം
A blow with a word strikes deeper than a blow with a sword
110.വല്ലഭന് പുല്ലും ആയുധം
Even a blade of grass is a weapon to the strong
111.വറചട്ടിയിൽ നിന്ന് എരിതീയിലേക്ക്
Out of the frying pan into the fire
Previous Post Next Post