പൊതുവിജ്ഞാനം (GK) - Part 2

General Knowledge Quiz SET 2
Quiz Image
1. ഡബോളിം (Dabolim) അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?
✅ ഗോവ
2. ഇന്ത്യയിൽ ഏറ്റവുമധികം കുങ്കുമപ്പൂവ് ഉല്പാദിപ്പിക്കുന്നതെവിടെ?
✅ ജമ്മു & കാശ്മീർ
3. ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ (Baby-friendly) സംസ്ഥാനം ഏത്?
✅ കേരളം
4. ഹാരപ്പാ, മോഹൻ ജൊദാരോ എന്നീ സിന്ധു നദീതട കേന്ദ്രപ്രദേശങ്ങൾ ഇന്ന് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
✅ പാക്കിസ്ഥാൻ
5. അമിത മദ്യപാനം പ്രധാനമായും ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?
✅ കരൾ
6. പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?
✅ ഒഡീഷ
7. മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ് എത്ര?
✅ 37°C
8. ദക്ഷിണാഫ്രിക്കയിലെ ദീർഘവാസത്തിനു ശേഷം ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയതെന്ന്?
✅ 1915 ജനുവരി 09
9. ലോഹങ്ങളുടെ അടിച്ചു പരത്തി തകിടുകൾ ആക്കാനുള്ള ഗുണത്തിന് പറയുന്ന പേര്?
✅ മാലിയബിലിറ്റി (Malleability)
10. തൃശ്ശൂർപൂരം ആരംഭിച്ച കൊച്ചിയിലെ ഭരണാധികാരി ആര്?
✅ ശക്തൻ തമ്പുരാൻ
11. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം ഏത്?
✅ കേരളം
12. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ആര്?
✅ സി. അച്ചുത മേനോൻ
13. ആദ്യമായി മലയാളം അച്ചടിച്ചത് ഏത് രാജ്യത്താണ്?
✅ ഹോളണ്ട്
14. ലോകത്തിലെ ഏറ്റവും വലിയ രാജ്യം?
✅ റഷ്യ
15. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്രസംഘടന ഏത്?
✅ ഐക്യരാഷ്ട്ര സംഘടന (UNO)
16. ലോകത്തിലാദ്യമായി എഴുതപ്പെട്ട ഭരണഘടന സ്വീകരിച്ച രാജ്യം ഏത്?
✅ അമേരിക്ക
17. ലോകത്തിലെ ഏറ്റവും വലിയ പുഷ്പം?
✅ റഫ്ളേഷ്യ (Rafflesia arnoldii)
18. രക്തത്തെ കുറിച്ചുള്ള പഠനശാഖ?
✅ ഹീമറ്റോളജി (Hematology)
19. ഇന്ന് നിലനിൽക്കുന്നതിൽ ഏറ്റവും പഴക്കം ചെന്നതും സജീവമായി നിൽക്കുന്നതുമായ സെമിറ്റിക് ഭാഷയേത്?
✅ അറബി
20. ഒരു സാഹിത്യ കൃതിയെ അടിസ്ഥാനമാക്കി നിർമ്മിച്ച മലയാളത്തിലെ ആദ്യ സിനിമയേത്?
✅ മാർത്താണ്ഡവർമ്മ (1933)
Previous Post Next Post