സമകാലികം - 2023 ഏപ്രിൽ
2023 ഏപ്രിൽ മാസത്തെ പ്രധാനപ്പെട്ട സംഭവ വികാസങ്ങൾ ചോദ്യോത്തര രൂപത്തിൽ താഴെ വായിക്കാം.
Q 1: ⏳ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എന്ന നിലയിൽ സ്ത്രീകൾക്ക് പത്താംക്ലാസ് ജയിക്കാൻ അവസരം ഒരുക്കുന്നതിനായി സാക്ഷരതാ മിഷനുമായി സഹകരിച്ചു കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയേത്?
✅ യോഗ്യ
Q 2: ⏳ പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് (2023) കിരീടം ചൂടിയ ടീം ഏത്?
✅ മുംബൈ ഇന്ത്യന്‍സ്
Q 3: ⏳ അന്തരിച്ച പ്രശസ്ത സാഹിത്യകാരി സാറാ തോമസിന് 1979-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത കൃതിയേത്?
✅ നാർമടിപ്പുടവ
Q 4: ⏳ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്ക കാരണം ചാറ്റ് ജി.പി.ടി ചാറ്റ്ബോട്ട് നിരോധിക്കുന്ന ആദ്യ പാശ്ചാത്യൻ രാജ്യം ഏത്?
✅ ഇറ്റലി
Q 5: ⏳ ലോകത്തെ ഏറ്റവും ശക്തമായ സൈനിക സഖ്യമായ നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനിൽ (NATO) അംഗത്വം ഉറപ്പിച്ച ഒടുവിലത്തെ രാജ്യം ഏത്?
✅ ഫിന്‍ലന്‍ഡ്
Q 6: ⏳ അതിദരിദ്രരായ കിടപ്പു രോഗികൾക്ക് സൗജന്യറേഷൻ വീടുകളിൽ എത്തിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ വകുപ്പ് തയ്യാറാക്കിയ പദ്ധതി?
✅ ഒപ്പം
Q 7: ⏳ കർണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളത്തിന് ആരുടെ പേരാണ് നൽകിയിട്ടുള്ളത്?
✅ കൂവേംപൂ
🎯 കന്നട മഹാകവി കൂവേംപൂ (Kuppali Venkatappa Puttappa) കന്നടയിൽ നിന്നുള്ള ആദ്യ ജ്ഞാനപീഠ ജേതാവാണ് (1967).
🎯 കന്നട മഹാകവി കൂവേംപൂ (Kuppali Venkatappa Puttappa) കന്നടയിൽ നിന്നുള്ള ആദ്യ ജ്ഞാനപീഠ ജേതാവാണ് (1967).
Q 8: ⏳ 2023-ല്‍ ഒരു വനിതയെ ബഹിരാകാശത്തേക്ക് എത്തിക്കാൻ ഒരുങ്ങുന്ന അറബ് രാജ്യം ഏത്?
✅ സൗദി അറേബ്യ
Q 9: ⏳ ലോകത്തെ അതി സമ്പന്നരുടെ ഈ വർഷത്തെ (2023) ഫോബ്‌സ് ആഗോള പട്ടികയിൽ ഒന്നാമതെത്തിയതാര്?
✅ ബെർണാഡ് അർനോൾഡ്
Q 10: ⏳ ഫോബ്സ് മാഗസിന്റെ ലോക കോടീശ്വന്‍മാരുടെ പട്ടികയില്‍ (2023) ഉൾപ്പെട്ട ഇന്ത്യക്കാരിൽ ഒന്നാമൻ ആര്?
✅ മുകേഷ് അംബാനി
Q 11: ⏳ ഫോബ്സ് ശതകോടീശ്വര പട്ടിക (2023) പ്രകാരം ഏറ്റവും സമ്പന്നനായ ലോക മലയാളിയാര്?
✅ എം.എ യൂസഫലി
Q 12: ⏳ ഏതു ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്കാണ് സുപ്രീംകോടതി റദ്ദാക്കിയത്?
✅ മീഡിയവൺ
🎯ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
🎯ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
Q 13: ⏳ ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ (2023 ഏപ്രിൽ) ഒന്നാം സ്ഥാനത്തെത്തിയ ടീം ഏത്?
✅ അര്‍ജന്റീന
Q 14: ⏳ സംസ്ഥാനത്തെ വിവിധ ജയിലുകളിലെ വനിത തടവുകാർക്ക് ഉപയോഗിക്കുന്നതിനായി, വനിത തടവുകാരെ ഉപയോഗപ്പെടുത്തി സാനിറ്ററി നാപ്കിൻ നിർമ്മിക്കുന്ന പദ്ധതിയേത്?
✅ ഫ്രീഡം കെയർ
Q 15: ⏳ ഗണിതശാസ്ത്രത്തിലെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ആബേൽ പുരസ്കാരം 2023-ൽ ലഭിച്ചതാർക്ക്?
✅ ലൂയിസ് കഫെറെല്ലി (Louis Kafferelli)
🎯 19-ാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് ജീവിച്ചിരുന്ന, 27-ാം വയസ്സിൽ അന്തരിച്ച, പ്രശസ്ത ഗണിതജ്ഞൻ നീൽസ് ഹെൻറിക് ആബെലിന്റെ (Niels Henrik Abel) പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന ഈ പുരസ്കാരം 2003 മുതൽ നൽകപ്പെടുന്നു.

Q 16: ⏳ ഏപ്രിൽ-07: ലോക ആരോഗ്യ ദിനം (World Health Day). എന്താണ് 2023-ലെ ഈ ദിനാചരണവുമായി ബന്ധപ്പെട്ട സന്ദേശം?
✅ എല്ലാവര്‍ക്കും ആരോഗ്യം.
🎯 ഇത്തവണത്തെ (2023) ലോകാരോഗ്യ ദിനത്തിന്, ലോകാരോഗ്യ സംഘടനയുടെ 75-ാം വാര്‍ഷികം എന്ന പ്രത്യേകത കൂടിയുണ്ട്.
🎯 ഇത്തവണത്തെ (2023) ലോകാരോഗ്യ ദിനത്തിന്, ലോകാരോഗ്യ സംഘടനയുടെ 75-ാം വാര്‍ഷികം എന്ന പ്രത്യേകത കൂടിയുണ്ട്.
Q 17: ⏳ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഘടന (പങ്കാളിത്ത പെൻഷൻ പദ്ധതി) പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച നാലംഗ സമിതിയുടെ അധ്യക്ഷൻ ആര്?
✅ ടി.വി. സോമനാഥൻ
Q 18: ⏳ ന്യൂഡൽഹിയിൽ നടന്ന ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം?
✅ നീതു ഗംഘാസ്, നിഖാത് സരീൻ, ലവ്ലീന ബോർഗോഹെയിൻ, സവീറ്റി ബൂറാ
Q 19: ⏳ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദി സാഹിത്യകാരൻ ആര്?
✅ മാധവ് കൗശിക്
Q 20: ⏳ ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള പദ്ധതിയേത്?
✅ ഡിജി കേരളം
🎯 തദ്ദേശ വകുപ്പിന്റെ മേൽനോട്ടത്തിൽ, 14 വയസ്സു മുതൽ 70 വയസ്സു വരെയുള്ളവർക്ക് ഡിജിറ്റൽ ഉപയോഗത്തിലും സൈബർ സുരക്ഷയിലുമാണ് പഠനം ഊന്നൽ നൽകുക.
🎯 തദ്ദേശ വകുപ്പിന്റെ മേൽനോട്ടത്തിൽ, 14 വയസ്സു മുതൽ 70 വയസ്സു വരെയുള്ളവർക്ക് ഡിജിറ്റൽ ഉപയോഗത്തിലും സൈബർ സുരക്ഷയിലുമാണ് പഠനം ഊന്നൽ നൽകുക.
Q 21: ⏳ സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും പരമാവധിവേഗം 60 കിലോമീറ്ററിൽ നിന്ന് എത്ര കിലോമീറ്റർ ആക്കി ഉയർത്താനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചത്?
✅ 70
Q 22: ⏳ രാജ്യത്തെ ഓരോ തുണ്ട് ഭൂമിയുടെയും എല്ലാ വിവരങ്ങളും ക്രോഡീകരിച്ച് കേന്ദ്രസർക്കാർ തയ്യാറാക്കുന്ന ജിയോപോർട്ടൽ?
✅ മാതൃഭൂമി
Q 23: ⏳ സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 40-ൽ നിന്ന് എത്ര വയസ്സാക്കിയാണ് ഉയര്‍ത്തിയത്?
✅ 50
🎯 പ്രൊഫസര്‍ ശ്യാം ബി. മേനോന്‍ ചെയര്‍മാനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമന പ്രായപരിധി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
🎯 പ്രൊഫസര്‍ ശ്യാം ബി. മേനോന്‍ ചെയര്‍മാനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമന പ്രായപരിധി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Q 24: ⏳ ലോകത്തിലെ ഏറ്റവും ഉയരമുള്ള അംബേദ്കർ പ്രതിമ (125 അടി വെങ്കല പ്രതിമ) സ്ഥാപിക്കപ്പെട്ടത് (2023 ഏപ്രിൽ 14-ന്) എവിടെ?
✅ ഹൈദരാബാദ് (തെലങ്കാന)
Q 25: ⏳ വ്യാഴത്തെ കുറിച്ചും അതിന്റെ മൂന്ന് ഭീമന്‍ ഉപഗ്രഹങ്ങളായ കാലിസ്റ്റോ, യൂറോപ്പ, ഗ്യാനിമീഡ് എന്നിവയെ കുറിച്ചും പഠനം നടത്തുന്നതിനുള്ള യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രഥമ ദൗത്യം ഏത്?
✅ JUICE
🎯 Jupiter Icy Moons Explorer (JUICE) എന്നാണ് പദ്ധതിയുടെ മുഴുവൻ പേര്.
🎯 Jupiter Icy Moons Explorer (JUICE) എന്നാണ് പദ്ധതിയുടെ മുഴുവൻ പേര്.
Q 26: ⏳ ആണവോർജത്തിന്റെ അപകടസാധ്യതകൾ ഭീഷണിയാകുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള നയത്തിന്റെ ഭാഗമായി മുഴുവൻ ആണവനിലയങ്ങളുടെയും പ്രവർത്തനം നിർത്തിയ രാജ്യമേത്?
✅ ജർമനി
Q 27: ⏳ മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ച ആങ്കർ വാർത്ത അവതരിപ്പിച്ച ന്യൂസ് ചാനൽ ഏത്?
✅ മീഡിയവൺ
🎯 ഇവാൻ എന്നു പേരിട്ട എ.ഐ. ആങ്കറാണ് വാർത്ത അവതരിപ്പിച്ചത്.
🎯 ഇവാൻ എന്നു പേരിട്ട എ.ഐ. ആങ്കറാണ് വാർത്ത അവതരിപ്പിച്ചത്.
Q 28: ⏳ മിസ് ഇന്ത്യയുടെ 59-ാം പതിപ്പ് (2023) അരങ്ങേറിയത് ഏതു സംസ്ഥാനത്താണ്?
✅ മണിപ്പൂർ (ഇംഫാൽ)
Q 29: ⏳ ഫെമിന മിസ് ഇന്ത്യ - 2023 കിരീടം ചൂടിയ നന്ദിനി ഗുപ്തയുടെ സ്വദേശം എവിടെ?
✅ രാജസ്ഥാൻ
Q 30: ⏳ 71-ാമത് മിസ് വേള്‍ഡ് (2023) മത്സരത്തിന്റെ വേദി എവിടെ?
✅ യുഎഇ
Q 31: ⏳ യുഎഇയിൽ അരങ്ങേറുന്ന 71-മത് മിസ് വേള്‍ഡ് (2023) മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതാര്?
✅ നന്ദിനി ഗുപ്ത
Q 32: ⏳ ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യ സിനിമയേത്? സ്‌പേസ് വാക്കിനിടെ പരുക്കേറ്റ ബഹിരാകാശ യാത്രികനെ ചികിത്സിക്കാനെത്തുന്ന സര്‍ജന്റെ കഥയാണ് ഈ റഷ്യൻ ചിത്രം പറയുന്നത്.
✅ ദ ചലഞ്ച്
🎯 ബഹിരാകാശത്ത് നിന്ന് അഭിനയിച്ച ആദ്യ വ്യക്തിയെന്ന വിശേഷണം നടി യുലീന പെരെസില്‍ഡ് സ്വന്തമാക്കി.
🎯 ബഹിരാകാശത്ത് നിന്ന് അഭിനയിച്ച ആദ്യ വ്യക്തിയെന്ന വിശേഷണം നടി യുലീന പെരെസില്‍ഡ് സ്വന്തമാക്കി.
Q 33: ⏳ ഏപ്രിൽ-23 (ലോക പുസ്തക ദിനം). 2023-ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്ത നഗരം ഏത്?
✅ അക്ര (ഘാന)
Q 34: ⏳ ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഓസ്‌ട്രേലിയ' ലഭിച്ച (2023 ഏപ്രിൽ) പ്രശസ്ത ഇന്ത്യൻ വ്യവസായി ആര്?
✅ രത്തൻ ടാറ്റ
🎯 ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് - ജാംഷഡ്ജി ടാറ്റ.
🎯 ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് - ജാംഷഡ്ജി ടാറ്റ.
Q 35: ⏳ 2023 സൂപ്പര്‍ കപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം ഏത്?
✅ ഒഡീഷ എഫ്.സി
🎯 വമ്പന്മാരായ ബംഗളുരു എഫ്.സിയെ 2-1 ന് തകര്‍ത്താണ് ഒഡീഷയുടെ ആദ്യ കിരീട നേട്ടം.
🎯 വമ്പന്മാരായ ബംഗളുരു എഫ്.സിയെ 2-1 ന് തകര്‍ത്താണ് ഒഡീഷയുടെ ആദ്യ കിരീട നേട്ടം.
Q 36: ⏳ ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ (2023) കിരീടം ചൂടിയ കിര്‍സ്റ്റൺ ന്യൂഷെയ്ഫർ (Kirsten Neuschäfer) ഏതു രാജ്യക്കാരിയാണ്?
✅ ദക്ഷിണാഫ്രിക്ക
🎯 ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സ് നേടുന്ന ആദ്യ വനിതയാണ് കിര്‍സ്റ്റണ്‍.
✨ കിര്‍സ്റ്റണിന്റെ വഞ്ചി - മിനോഹാഹ.
🎯 ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സ് നേടുന്ന ആദ്യ വനിതയാണ് കിര്‍സ്റ്റണ്‍.
✨ കിര്‍സ്റ്റണിന്റെ വഞ്ചി - മിനോഹാഹ.
Q 37: ⏳ ഗോൾഡൻ ഗ്ലോബ് റേസിൽ (2023) രണ്ടാമതായി ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ച മലയാളി നാവികൻ അഭിലാഷ് ടോമിയുടെ വഞ്ചിയുടെ പേര്?
✅ ബയാനത്ത്
🎯 ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി.
🎯 ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി.
Q 38: ⏳ ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ആക്രമണം നടത്തിയിരുന്ന അരിക്കൊമ്പനെ തളച്ച ശേഷം തുറന്നു വിട്ടതെവിടെ?
✅ പെരിയാർ കടുവ സങ്കേതം
Q 39: ⏳ 2023-ൽ 50-ാം വാർഷികം ആഘോഷിക്കുന്ന ദേശീയ മൃഗസംരക്ഷണ പദ്ധതിയേത്?
✅ പ്രോജക്ട് ടൈഗർ
🎯 01 ഏപ്രിൽ 1973-ന് പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിക്കുമ്പോൾ ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി.
🎯 01 ഏപ്രിൽ 1973-ന് പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിക്കുമ്പോൾ ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി.