Test Dose 💊
എഴുന്നേറ്റു നിൽക്കാൻ പോലും ത്രാണിയില്ലാതെ കൊടുംവെയിലത്തു കൂനിക്കൂടി നിലത്തിരിക്കുന്ന എല്ലുന്തിയ പെൺകുട്ടിയും അവളെ ലക്ഷ്യം വെച്ച് ഏറെയകലെയല്ലാതെ ഒരു ശവംതീനി കഴുകനും! ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു ചിത്രത്തിന്റെ ഉള്ളടക്കമാണിത്!! ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷണവിതരണ കേന്ദ്രത്തിലേക്കു നിരങ്ങി നീങ്ങുകയായിരുന്നു ആ കുട്ടി. ആഭ്യന്തരയുദ്ധം മൂലം നരകയാതന അനുഭവിച്ചിരുന്ന സുഡാനിലെ ജനങ്ങളുടെ ദയനീയാവസ്ഥ ലോകത്തിനു മുന്നിലെത്തിക്കാൻ ഈ ചിത്രത്തിന് സാധിച്ചു. 'സുഡാനിലെ പെൺകുട്ടി' എന്നു പേരിട്ട ഈ ചിത്രം പകർത്തിയ ലോകപ്രശസ്ത ഫോട്ടോഗ്രാഫർ കെവിൻ കാർട്ടറിന് 1994-ൽ വിഖ്യാത അമേരിക്കൻ പുരസ്കാരമായ പുലിറ്റ്സർ പ്രൈസ് ലഭിച്ചു. എന്നാൽ, കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കാതിരുന്ന കെവിൻ കാർട്ടർക്ക് പൊതുസമൂഹത്തിൽ നിന്ന് ഏറെ പഴി കേൾക്കേണ്ടി വന്നു. കടുത്ത വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിയ കെവിൻ 1994 ജൂലൈ 27-ന് ആത്മഹത്യ ചെയ്തു.
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂
ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.