Current Affairs - 2023 August

സമകാലികം - 2023 ഓഗസ്റ്റ്

2023 ഓഗസ്റ്റ് മാസത്തെ പ്രധാനപ്പെട്ട സംഭവ വികാസങ്ങൾ ചോദ്യോത്തര രൂപത്തിൽ താഴെ വായിക്കാം.

Q 1: ⏳ ഏറ്റവും കൂടുതൽ തവണ ഹെഡർ ഗോൾ നേടുന്ന ഫുട്ബോൾ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയതാര്?
✅ ക്രിസ്റ്റ്യാനോ റൊണാൾഡോ
🎯 ജർമ്മൻ ഇതിഹാസ താരം ഗെർഡ് മുള്ളറിൻ്റെ 144 ഹെഡറെന്ന റെക്കോർഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്.
✨ പോർച്ചുഗീസ് താരത്തിന്റെ കരിയറിലെ ഗോൾ നേട്ടം ഇതോടെ 839 ആയി.
Q 2: ⏳ മുഴുവൻ ഗ്രാമീണ വീടുകൾക്കും ടാപ്പ് വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയേത്?
✅ ജലജീവൻ മിഷൻ
🎯 പദ്ധതിയിലൂടെ സംസ്ഥാനത്തെ കുടിവെള്ള വിതരണ മേഖല, 50 ശതമാനം ഗ്രാമീണവീടുകളിൽ (35.42 ലക്ഷം) കുടിവെള്ള കണക്ഷൻ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കി.
✨ കേരളത്തിലെ 100 വില്ലേജുകളും 78 പഞ്ചായത്തുകളും നൂറു ശതമാനം കുടിവെള്ള ലഭ്യത കൈവരിച്ച് 'ഹർ ഘർ ജൽ' പദവിയും നേടിയിട്ടുണ്ട്.
Q 3: ⏳ ലോകത്തെ ഏറ്റവും വലിയ സ്വകാര്യ വാർത്താ വിനിമയ ഉപഗ്രഹം ഏത്?
✅ ജൂപ്പിറ്റർ - 3
🎯 ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം.
✨ സ്കൂൾ ബസിന്റെ വലുപ്പവും 9 ടൺ ഭാരവുമുള്ള എക്കോസ്റ്റാർ-24 എന്നു കൂടി പേരുള്ള ഈ ഉപഗ്രഹം വികസിപ്പിച്ചത് മാക്സാർ ടെക്നോളജീസാണ്.
Q 4: ⏳ കുട്ടികള്‍ക്ക് സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കുമായി ബന്ധപ്പെടാനുള്ള എമര്‍ജന്‍സി ടോൾഫ്രീ നമ്പർ ഏത്?
✅ 1098 🎯ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സംവിധാനം പൂര്‍ണമായും സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കി.
Q 5: ⏳ ദേവ്ധര്‍ ട്രോഫി (ക്രിക്കറ്റ്)-2023 നേടിയ ടീം ഏത്?
✅ സൗത്ത് സോൺ
🎯 മലയാളി താരം രോഹന്‍ കുന്നുമ്മലിന്റെ മികവിൽ പൂര്‍വമേഖലയെ (ഈസ്റ്റ് സോൺ) തോല്പിച്ചാണ് അവർ കിരീടം ചൂടിയത്.
Q 6: ⏳ അക്ഷയ സെന്‍ററുകളില്‍ നടന്നു വരുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാന തലത്തിൽ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധന ഏത്?
✅ ഓപ്പറേഷൻ ഇ-സേവ
🎯 അക്ഷയ സെന്റര്‍ നടത്തിപ്പുകാര്‍ സേവനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും അമിത ഫീസ് ഈടാക്കിയാൽ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064, വാട്ട്സ്ആപ്പ് നമ്പറായ 9447789100 എന്നിവ മുഖേന അറിയിക്കാം.
Q 7: ⏳ സംസ്ഥാനത്തെത്തുന്ന മുഴുവൻ അതിഥി തൊഴിലാളികളുടെയും വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി തൊഴിൽ വകുപ്പ് ഒരുക്കിയ സംവിധാനം ഏത്?
✅ അതിഥി പോർട്ടൽ
🎯 സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.
Q 8: ⏳ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ. ശേഷന്റെ മരണാനന്തരം പുറത്തിറങ്ങിയ ആത്മകഥ ഏത്?
✅ Through the Broken Glass
🎯 തിരുനെല്ലി നാരായണ അയ്യർ ശേഷൻ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്.
Q 9: ⏳ സംസ്ഥാന വ്യാപകമായി ഏത് വകുപ്പിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് പരിശോധന നടന്നത്?
✅ ഭക്ഷ്യ സുരക്ഷാ വകുപ്പ്
🎯 മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് പരിശോധനയുടെ ലക്ഷ്യം.
✨ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കേണ്ടതാണ്.
Q 10: ⏳ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിൽ പുനര്‍വികസിപ്പിക്കുന്നതിനായി രൂപം നൽകിയിരിക്കുന്ന പദ്ധതിയേത്?
✅ അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതി
🎯 പദ്ധതിയിൽ ഉൾപ്പെടുന്ന സ്റ്റേഷനുകൾ പൂർണ്ണമായും ഭിന്നശേഷി സൗഹൃദമായാണ് വികസിപ്പിക്കുക.
Q 11: ⏳ ഏത് മലയാളി താരത്തെ തോല്പിച്ചാണ് ചൈനയുടെ വെങ് ഹോങ് യാങ് ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം - 2023 ചൂടിയത്?
✅ എച്ച്.എസ്. പ്രണോയ്
Q 12: ⏳ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി നിയമിതനാവുന്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആര്?
✅ എസ്. മണികുമാർ
🎯 കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരക്കാരനാണ് ഇദ്ദേഹം.
✨ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിയാണ് അധ്യക്ഷനെ നിയോഗിക്കുന്നത്.
✨ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നത്.
Q 13: ⏳ ഏക സിവില്‍ കോഡിനെതിരെ (Uniform Civil Code) പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ഏത്?
✅ കേരളം
🎯 പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി.
✨ മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്.
Q 14: ⏳ തെലങ്കാനയിലെ വിപ്ലവ കവിയും ഗായകനുമായ ഗുമ്മഡി വിറ്റല്‍ റാവു (1949-2023) ഏതു പേരിലാണ് അറിയപ്പെട്ടത്?
✅ ഗദ്ദര്‍ 🎯നക്സലൈറ്റ്-മാവോയിസ്റ്റ് പ്രസ്ഥാനത്തിലും തെലങ്കാനയുടെ സംസ്ഥാന പദവിക്കായുള്ള മുന്നേറ്റത്തിലും സജീവമായിരുന്നു ഇദ്ദേഹം.
Q 15: ⏳ കേരള സർക്കാരിന്റെ കീഴിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിലെ പ്രതിദിന വേതനം എത്ര രൂപയാക്കിയാണ് വർധിപ്പിച്ചത്?
✅ 333 രൂപ
🎯 കേന്ദ്രാവിഷ്‍കൃത പദ്ധതിയായ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ പ്രതിദിന വേതനം 333 രൂപയാക്കിയതോടെയാണ് കേരള സർക്കാരും മുൻകാല പ്രാബല്യത്തോടെ തുക വർധിപ്പിച്ച് ഏകീകരിച്ചത്.
✨ നിലവിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള ദിവസ വേതനം 311 രൂപയാണ്.
Q 16: ⏳ 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ (2023) ഒന്നാമതെത്തിയ ചുണ്ടൻ വള്ളം ഏത്?
✅ വീയപുരം ചുണ്ടൻ
🎯 പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്.
Q 17: ⏳ 69-ാമത് നെഹ്റു ട്രോഫി വള്ളംകളി-2023 ചാമ്പ്യൻഷിപ്പ് നേടിയ വീയപുരം ചുണ്ടൻ തുഴഞ്ഞ ബോട്ട് ക്ലബ് ഏത്?
✅ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
🎯 പള്ളാത്തുരുത്തി തുടർച്ചയായി നാലാം തവണയാണ് നെഹ്റുട്രോഫി നേടുന്നത്.
Q 18: ⏳ ഏതു ടീമിനെ തോല്പിച്ചാണ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം - 2023 നേടിയത്?
✅ മലേഷ്യ
🎯 ഇതോടെ നാല് തവണ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേടുന്ന ഏക രാജ്യമായി ഇന്ത്യ.
Q 19: ⏳ ഓഗസ്റ്റ്-13: ലോക അവയവദാന ദിനം (World Organ Donation Day). അവയവദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുതാര്യമാക്കുന്നതിനായി സർക്കാർ ആരംഭിച്ചിട്ടുള്ള പദ്ധതിയേത്?
✅ മൃതസഞ്ജീവനി
🎯 സ്വാഭാവിക മരണമാണ് സംഭവിക്കുന്നതെങ്കില്‍ കണ്ണിന്റെ നേത്രപടലങ്ങള്‍ മാത്രമേ ദാനം ചെയ്യാനാകൂ.
✨ മസ്തിഷ്‌ക മരണം സംഭവിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് മറ്റ് അവയവങ്ങള്‍ ദാനം ചെയ്യാനാകുക.
Q 20: ⏳ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത് എന്ന ഖ്യാതി നേടിയ ചക്കിട്ടപ്പാറ ഏതു ജില്ലയിലാണ്?
✅ കോഴിക്കോട്
🎯 സുരക്ഷാചക്രം പദ്ധതിയിലൂടെ മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയൊരുക്കിയാണ് പഞ്ചായത്ത് മാതൃകയായത്.
Q 21: ⏳ 2024 ജനുവരിയിൽ നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ലയേത്?
✅ കൊല്ലം
🎯 ഇതിന് മുൻപ് 2009-ലാണ് കൊല്ലം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചത്.
✨ സംസ്ഥാന സ്കൂൾ കായികമേള കുന്നംകുളത്ത് വെച്ച് നടത്താനും ധാരണയായി.
Q 22: ⏳ പൊതു ശൗചാലയങ്ങളുടെ നിർമിതിക്കും പ്രചാരണത്തിനുമായി സാമൂഹിക പ്രവർത്തകൻ ബിന്ദേശ്വർ പഥക് (1943-2023) സ്ഥാപിച്ച സംഘടന ഏത്?
✅ സുലഭ് ഇന്റർനാഷനൽ
🎯 ഇന്ത്യൻ വീടുകളിൽ ഏകദേശം 1.3 ദശലക്ഷം ടോയ്‌ലറ്റുകളും ഒപ്പം 54 ദശലക്ഷം സർക്കാർ ടോയ്‌ലറ്റുകളും ഈ പ്രസ്ഥാനത്തിന് കീഴിൽ നിർമ്മിച്ചു.
✨ സാനിറ്റേഷൻ സാന്റക്ലോസ്, മിസ്റ്റർ സാനിറ്റേഷൻ, ഇന്ത്യയിലെ ടോയ്‌ലറ്റ് മാൻ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടു.
Q 23: ⏳ ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന 'നെഹ്രു മെമ്മോറിയല്‍ മ്യൂസിയം & ലൈബ്രറി' പുനർനാമകരണം ചെയ്തത് ഏതു പേരിലാണ്?
✅ പ്രൈം മിനിസ്‌റ്റേഴ്‌സ് മ്യൂസിയം
🎯 77-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14-നാണ് മ്യൂസിയത്തിന്റെ പുനര്‍നാമകരണം നടന്നത്.
✨ നെഹ്രുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീൻമൂർത്തി ഭവനിൽ സ്ഥാപിച്ചതായിരുന്നു നെഹ്രു മെമ്മോറിയൽ മ്യൂസിയം & ലൈബ്രറി.
Q 24: ⏳ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 2023-ന് വേദിയാകുന്ന ബുഡാപെസ്റ്റ് ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്?
✅ ഹംഗറി
🎯 ഒളിംപ്യന്‍ നീരജ് ചോപ്ര നയിക്കുന്ന ഇന്ത്യൻ ടീമില്‍ ഏഴ് മലയാളികള്‍ ഉള്‍പ്പെടെ 28 പേരാണുള്ളത്.
✨ മുരളി ശ്രീശങ്കർ (ലോങ് ജമ്പ്), അബ്ദുല്ല അബൂബക്കര്‍ (ട്രിപ്പിള്‍ ജമ്പ്), എല്‍ദോസ് പോള്‍ (ട്രിപ്പിള്‍ ജമ്പ്), അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ്, മിജോ ചാക്കോ കുര്യന്‍ (400x400 മീറ്റര്‍ പുരുഷ റിലേ) എന്നിവരാണ് ടീമിലെ മലയാളികള്‍.
Q 25: ⏳ ഓഗസ്റ്റ്-19: ലോക ഫോട്ടോഗ്രാഫി ദിനം. ഫോട്ടോഗ്രാഫിക് പ്രക്രിയയുടെ ആദ്യകാല രൂപങ്ങളിലൊന്നായ ഏതിന്റെ കണ്ടുപിടുത്തത്തിനുള്ള ആദരമെന്നോണമാണ് ഈ ദിനം ആചരിക്കുന്നത്?
✅ ഡാഗെറോടൈപ്പ്
🎯 ലൂയിസ് ജാക്വസ് ഡാഗുറെയും ജോസഫ് നൈസ്ഫോര്‍ നീപ്സും ചേര്‍ന്ന് 1837-ല്‍ രൂപപ്പെടുത്തിയ സംവിധാനമാണിത്.
✨ 2023-ലെ ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ തീം 'ലാന്‍ഡ്സ്‌കേപ്പുകള്‍' എന്നതാണ്.
Q 26: ⏳ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാർ അവസാനിപ്പിച്ച സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ഏത് സൗദി പ്രോ ലീഗ് ക്ലബ്ബിലേക്കാണ് ചേക്കേറിയത്?
✅ അല്‍ ഹിലാൽ
Q 27: ⏳ ശബരിമല ധർമശാസ്താവിന്റെ ഉറക്കുപാട്ടായ ഹരിവരാസനം എന്ന കീർത്തനം രചിച്ചതാര്?
✅ കോന്നകത്ത് ജാനകിയമ്മ
🎯 1923-ൽ മുപ്പതാം വയസിലാണ് പുറക്കാട് സ്വദേശിനിയായ ജാനകിയമ്മ 32 വരികളുള്ള ഉറക്കുപാട്ടെഴുതിയത്.
✨ കുളത്തൂർ ശ്രീനിവാസ അയ്യരാണ് സംസ്‌കൃതത്തിൽ അയ്യപ്പനെ വർണിച്ചു ഹരിവരാസനം രചിച്ചതെന്നു പരക്കെ വിശ്വസിച്ചിരുന്നു. എന്നാൽ ഇദ്ദേഹം സമ്പാദകൻ മാത്രമാണെന്നാണ് കണ്ടെത്തൽ.
Q 28: ⏳ 15-ാം ബ്രിക്‌സ് ഉച്ചകോടി - 2023 നടക്കുന്ന ജോഹന്നാസ്ബർഗ് ഏതു രാജ്യത്തെ ഏറ്റവും വലിയ നഗരമാണ്?
✅ ദക്ഷിണാഫ്രിക്ക
🎯 ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.
Q 29: ⏳ ഫിഫ വനിത ലോകകപ്പ് - 2023 കിരീടം നേടിയ ടീം ഏത്? ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ടിനെ തോല്പിച്ചാണ് പ്രസ്തുത ടീം അവരുടെ കന്നി കിരീടം ചൂടിയത്.
✅ സ്പെയിൻ
🎯 സിഡ്നി ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ കിരീടം നേടിയതോടെ ജർമനിക്കു ശേഷം പുരുഷ, വനിതാ ലോകകപ്പുകൾ വിജയിക്കുന്ന ടീമായി സ്പെയിൻ മാറി.
Q 30: ⏳ ഇന്ത്യയുടെ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമാര്?
✅ രമേശ്ബാബു പ്രഗ്നാനന്ദ
🎯 ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ.
✨ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ആണ് ഫൈനലില്‍ എതിരാളി.
Q 31: ⏳ ജിഐ ടാഗ് (ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ) ലഭിച്ച മട്ടി വാഴപ്പഴം ഏതു ജില്ലയിലാണ് കൃഷി ചെയ്യുന്നത്?
✅ കന്യാകുമാരി
🎯 ജില്ലയിലെ അഗസ്തീശ്വരം, തോവാള താലൂക്കുകളിലാണ് ഇവ പ്രധാനമായും കൃഷി ചെയ്യുന്നത്.
✨ കന്യാകുമാരി ജില്ലയിലെ മണ്ണ് മട്ടി വാഴ കൃഷിക്ക് ഏറെ അനുയോജ്യമായതിനാലാണ് ഈ പ്രദേശങ്ങളിൽ ഇവ വളരാൻ പ്രധാന കാരണം.
Q 32: ⏳ യുവ വോട്ടർമാരെ പോളിങ് ബൂത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കൺ ആയി നിയമിക്കപ്പെട്ട ക്രിക്കറ്റ് താരം ആര്?
✅ സച്ചിൻ തെണ്ടുൽക്കർ
🎯 നേരത്തെ നടൻ പങ്കജ് ത്രിപാഠി, എം.എസ്. ധോണി, അമീർഖാൻ, മേരി കോം എന്നിവർ ദേശീയ ഐക്കണായി പ്രവർത്തിച്ചിരുന്നു.
Q 33: ⏳ ചന്ദ്രയാൻ-3 ദൗത്യത്തിലെ 'വിക്രം' ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തി. ഈ നേട്ടം കൈവരിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
✅ നാലാമത്തെ
🎯 അമേരിക്ക, സോവിയറ്റ് റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനു മുമ്പ് ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
✨ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
Q 34: ⏳ ചന്ദ്രയാൻ-3 ദൗത്യത്തിന് മുമ്പ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യാൻ ലക്ഷ്യമിട്ട് പരാജയപ്പെട്ട റഷ്യയുടെ ദൗത്യം ഏത്?
✅ ലൂണ-25
🎯 സോവിയറ്റ് യൂണിയന്റെ ലൂണ-2 ആണ് ചന്ദ്രനെ സ്പർശിച്ച ആദ്യത്തെ (1959 സെപ്റ്റംബർ 13-ന്) മനുഷ്യ നിർമ്മിത വസ്തു.
Q 35: ⏳ ഓഗസ്റ്റ്-29: ദേശീയ കായികദിനം. മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്. ഇദ്ദേഹം ഏത് കായിക ഇനത്തിലെ ഇതിഹാസമായിരുന്നു?
✅ ഹോക്കി
Q 36: ⏳ മികച്ച താരത്തിനുള്ള യുവേഫ പുരസ്‌കാരം: 2022-23 നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കര്‍ ആര്?
✅ എർലിങ് ഹാളണ്ട്
🎯 സ്പെയിനിന്‍റെ ഐറ്റാന ബൊന്‍മാറ്റിയാണ് മികച്ച വനിതാ താരം.
✨ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളക്കാണ് മികച്ച പരിശീലകനുള്ള പുരസ്കാരം.

Join WhatsApp Group

Previous Post Next Post