തേനീച്ച തേൻ തരുന്ന ജീവി മാത്രമാണോ?
തേനീച്ചകൾ എന്നാൽ നമുക്ക് വെറുമൊരു പ്രാണിയോ തേൻ തരുന്ന ജീവിയോ മാത്രമാണ്. എന്നാൽ ഭൂമിയിലെ ജീവൻ്റെ നിലനിൽപ്പിന് ഇവ എത്രത്തോളം അനിവാര്യമാണെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? ഇവയുടെ തിരോധാനം കേവലം തേനിൻ്റെ ലഭ്യതയെ മാത്രമല്ല, മറിച്ച് മനുഷ്യൻ്റെ ആഹാരശൃംഖലയെത്തന്നെ തകിടം മറിക്കുന്ന ഗുരുതരമായ പ്രതിസന്ധിയാണ്.
നാല് വർഷത്തെ ആയുസ്സ് മാത്രം?
"ഭൂമുഖത്തുനിന്ന് തേനീച്ചകൾ അപ്രത്യക്ഷമായാൽ, പിന്നീട് മനുഷ്യന് ഭൂമിയിൽ നാല് വർഷം മാത്രമേ ജീവിക്കാൻ സാധിക്കൂ." - ആൽബർട്ട് ഐൻസ്റ്റീൻ (എന്ന് വിശ്വസിക്കപ്പെടുന്നു).പരാഗണത്തിന്റെ മാന്ത്രികത
ലോകത്തെ ഭക്ഷ്യവിഭവങ്ങളുടെ 75 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് തേനീച്ചകൾ വഴിയുള്ള പരാഗണം (Pollination) മൂലമാണ്. തേൻ നുകരാനായി പൂക്കളിൽ എത്തുന്ന തേനീച്ചകൾ അവയുടെ കാലുകളിൽ പൂമ്പൊടികൾ ശേഖരിക്കുകയും അവ മറ്റ് പൂക്കളിൽ എത്തിക്കുകയും ചെയ്യുന്നു. തേനീച്ചകൾ ഇല്ലെങ്കിൽ താഴെ പറയുന്ന വിഭവങ്ങൾ നമുക്ക് അന്യമാകും:
- 🍎 ആപ്പിൾ, ഓറഞ്ച്, മുന്തിരി
- 🍅 തക്കാളി, ഉരുളക്കിഴങ്ങ്
- ☕ കാപ്പി, ബദാം
- 🌱 സോയാബീൻ, ഉള്ളി
എന്തുകൊണ്ടാണ് തേനീച്ചകൾ ചത്തൊടുങ്ങുന്നത്?
ഈ പ്രതിഭാസത്തെ കോളനി കൊളാപ്സ് ഡിസോർഡർ (CCD) എന്നാണ് വിളിക്കുന്നത്. ഇതിൻ്റെ പ്രധാന കാരണങ്ങൾ:
1. വൈറസ് ബാധ: Varroa destructor എന്ന മാരക വൈറസുകൾ തേനീച്ചകളെ നശിപ്പിക്കുന്നു.
2. കീടനാശിനികൾ: Neonicotinoids എന്ന കീടനാശിനികൾ തേനീച്ചകളുടെ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നു. ഇത് അവയുടെ ഓർമ്മശക്തി നഷ്ടപ്പെടുത്തുകയും കൂട് കണ്ടെത്താനാകാതെ വഴിതെറ്റി ചത്തൊടുങ്ങാൻ കാരണമാവുകയും ചെയ്യുന്നു.
"To bee, or not to bee?"
തേനീച്ചകളില്ലാത്ത ഒരു ലോകം പട്ടിണിയുടെയും നാശത്തിൻ്റെയും ലോകമായിരിക്കും. പ്രകൃതിയെ സംരക്ഷിക്കാൻ ഇനിയെങ്കിലും നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.
ശാസ്ത്ര സംബന്ധിയായ കൂടുതൽ വിസ്മയങ്ങൾ ഇവിടെ വായിക്കാം 👉 Wonder World